ലോട്ടറി ടിക്കറ്റിലെ നമ്പർ അതിവിദഗ്ധമായി തിരുത്തിയ തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാകുന്നു !!



സമ്മാനമടിച്ച ടിക്കറ്റിൻറെ നമ്പർ മനസിലാക്കിയ ശേഷം, അടിക്കാത്ത ടിക്കറ്റിൽ തിരുത്തൽ വരുത്തിയാണ് പണം തട്ടുന്നത്. വയോധികരും അസുഖബാധിതരുമൊക്കെയായ ചെറുകിട ലോട്ടറി കച്ചവടക്കാരാണ് ഇത്തരം തട്ടിപ്പിന് ഇരകളാകുന്നത്. കഴിഞ്ഞ ദിവസം ഓമല്ലൂർ മാത്തൂരിൽ വെച്ച് ബൈക്കിലെത്തിയ ഒരാൾ ലോട്ടറി കച്ചവടക്കാരനായ പത്തനംതിട്ട വള്ളിക്കോട് സ്വദേശി കെഎൻ രാജനെ കബളിപ്പിച്ച് പണം തട്ടി. പക്ഷാഘാതം ബാധിച്ച് തളർന്നുപോയാളാണ് രാജൻ. വെയിലും മഴയുംകൊണ്ട് നാടുനീളെ ലോട്ടറി വിട്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. കെഎൻ രാജന്റെ 1400 രൂപയും കയ്യിലുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുകളും തട്ടിപ്പുകാരൻ കൊണ്ടുപോയി. അടിച്ചതിന് പകരം കയ്യിലുള്ള ലോട്ടറി ടിക്കറ്റുകളും ഉള്ള പൈസയും തന്നാൽ മതിയെന്ന് രാജനോട് പറയുകയായിരുന്നു. അടിച്ച ടിക്കറ്റ് ഏജൻസിയിൽ കൊടുത്ത് മാറാമെന്ന് കരുതി രാജൻ അത് വാങ്ങുകയും ചെയ്തു. കയ്യിലുണ്ടായിരുന്ന ടിക്കറ്റുകളെല്ലാം വിറ്റതിൻറെ സന്തോഷത്തിൽ ടിക്കറ്റുമായി ഏജൻസിയിൽ പോയപ്പോഴാണ് തട്ടിപ്പിനിരയായതായി രാജൻ തിരിച്ചറിഞ്ഞത്.

നമ്പർ തിരുത്തിയുള്ള ഇത്തരം തട്ടിപ്പ് വ്യാപകമാണെന്ന് ഏജൻസി നടത്തിപ്പുകാർ തന്നെ പറയുന്നു. അംഗീകൃത ഏജൻസികളിൽ വ്യാജ ടിക്കറ്റുകളുമായെത്തിയാൽ പിടിവീഴുന്നതിനാൽ ചെറുകിട കച്ചവടക്കാരെയാണ് തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നത്. പണം നഷ്ടപ്പെട്ട രാജൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വെയിലും മഴയും കൊണ്ട് ടിക്കറ്റ് കിട്ടിയ രാജന്റെ പണമാണ് തട്ടിയെടുത്തത്. ക്രൂരമായ ഇത്തരം തട്ടിപ്പുകൾക്കെതിരെ കർശന നടപടിയുണ്ടാകേണ്ടതുണ്ട്. 
أحدث أقدم