റിപ്പബ്ലിക് ദിനാഘോഷം; പ്രധാനമന്ത്രിയുടെ പ്രത്യേകക്ഷണിതാവായി കോട്ടയം സ്വദേശി അനൂപ് ദില്ലിക്ക്


തിരുവനന്തപുരം : യോഗ പരിശീലന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികവ് തെളിയിച്ച യുവ യോഗ അധ്യാപകന് കേന്ദ്ര സർക്കാരിൻ്റെ അംഗീകാരം. കോട്ടയം പുതുപ്പള്ളി ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിലെ യോഗ ഇൻസ്ട്രക്ടർ അനൂപ് കെ എം നാണ് റിപ്പബ്ലിക് ദിനത്തിൽ  അതിഥിയാവാനുള്ള ക്ഷണം ലഭിച്ചത് . ആയുഷ് മന്ത്രാലയത്തിന് കീഴിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച സംസ്ഥാനമായ കേരളത്തിൽ നിന്നുള്ള യോഗ ഇൻസ്ട്രക്ടർമാരെയാണ് ഡൽഹിയിലേക്ക് ക്ഷണിച്ചിട്ടുള്ളത് .

 ഓൺലൈൻ മാധ്യമപ്രവർകനും ട്രെയിനറും യോഗ പരിശീലകനുമായ അനൂപിന് ഇത് മികവിനുള്ള അംഗീകാരം കൂടിയാണ് 
ജനുവരി 24 ന് വിമാന മാർഗ്ഗം ഡൽഹിയിലെത്തുന്ന അനൂപിന് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ പങ്കെടുക്കുവാനും പ്രധാനമന്ത്രിയെ നേരിട്ട് കാണുവാനും സാധിക്കും. ഗവണ്മെന്റ് റിപ്പബ്ലിക് സൽക്കാരത്തിലും പങ്കെടുക്കാം.
എം ജി സർവ്വകലാശാലയിൽ നിന്ന് യോഗയിൽ ഡിപ്ലോമ നേടിയ ശ്രീ അനൂപ് കഴിഞ്ഞ ആറ് വർഷമായി പരിശീലന രംഗത്ത് പ്രവർത്തിക്കുന്നു .

 യോഗ എന്ന ജീവിത രീതിയിലൂടെ അനേകം പേരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു, ഇതിനോടകം 5000 ൽ അധികം പേർക്ക് യോഗ പരിശീലനം നൽകി.യോഗ പഠനവും പരിശീലനവും എന്ന അദ്ദേഹത്തിൻ്റെ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു . അദ്ദേഹം തുടങ്ങിയ മലയാള ശബ്ദം ഓൺലൈൻ വാർത്താ പോർട്ടൽ നിരവധി വാർത്തകൾ വസ്തുനിഷ്ഠമായി അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ടു.

വീ ഗൈഡിൽ മാർക്കറ്റിങ് മാനേജറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അനൂപ് നിരവധി വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങളുടെ മുഖഛായ മാറ്റി . വിദ്യാഭ്യാസ മാസികയായ പൂർണ്ണയിൽ ജനറൽ മാനേജറായിരിക്കുമ്പോഴാണ് അദ്ദേഹം ഓൺലൈൻ മാധ്യമ രംഗത്തേയ്ക്ക് കാൽവയ്ക്കുന്നത്.
 കോട്ടയത്തെ സാംസ്കാരിക മേഖലയിലും അനൂപ് സജീവമാണ് . റെഡ് ക്രോസ്സ്, സോഷ്യൽ ജസ്റ്റിസ് ഫോറം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്
കോട്ടയം  പേരൂർ  സ്വദേശിയാണ്.
أحدث أقدم