എ സി പ്രവര്‍ത്തിക്കാത്തതില്‍ യാത്രക്കാരുടെ പ്രതിഷേധം; കൊച്ചി-ഷാര്‍ജ വിമാനം വൈകി







കൊച്ചി: എ സി പ്രവര്‍ത്തിപ്പിക്കാത്തതില്‍ കൊച്ചി-ഷാര്‍ജ വിമാനത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് പുലര്‍ച്ചെ 1.40 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്. 

എയര്‍ കണ്ടീഷന്‍ ഇല്ലാതെ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചത്.

 കുട്ടികളും, പ്രായമേറിയവരും ബുദ്ധിമുട്ട് അറിയിച്ചതോടെ വിമാനത്തിന്റെ അടച്ച ഡോര്‍ വീണ്ടും തുറന്നിടാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരായി.

 എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് സിഗ്‌നല്‍ കിട്ടാത്തതിനാലാണ് വിമാനം പുറപ്പെടാന്‍ വൈകുന്നതെന്നും ടേക്ക് ഓഫിന് തൊട്ടുമ്പ് വിമാനത്തില്‍ എ.സി പ്രവര്‍ത്തിപ്പിക്കാമെന്നും ജീവക്കാര്‍ക്ക് ഉറപ്പ് നല്‍കി.

പ്രതിഷേധിച്ച യാത്രക്കാര്‍ സീറ്റിലേക്ക് മടങ്ങിയതിന് പിന്നാലെ 35 മിനിറ്റ് വൈകി പുലര്‍ച്ചെ രണ്ടേകാലിനാണ് IX 411 വിമാനം ഷാര്‍ജയിലേക്ക് പുറപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടുമുമ്പ് മാത്രമാണ് എസി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്നും യാത്രക്കാര്‍ പറഞ്ഞു.
أحدث أقدم