ജ്വല്ലറിയിൽ മോഷണം.. മോഷ്ടാവ് അകത്തു കടന്നത് ചുമരു തുരന്ന്


കോഴിക്കോട്: താമരശ്ശേരി നഗരത്തിലെ ജ്വല്ലറിയിൽ മോഷണം. കുന്നിക്കൽ പള്ളിക്ക് മുൻവശത്തെ റന ഗോൾഡിലാണ് ഇന്ന് പുലർച്ചെ കവർച്ച നടന്നത്. 50 പവൻ സ്വർണം നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക വിവരം. കെട്ടിടത്തിന്റെ മുകളിലേക്ക് കയറുന്ന സ്റ്റെയറിന്റ ഷട്ടർ തുറന്ന് ജ്വല്ലറിയുടെ ചുമരു തുരന്നാണ് മോഷ്ടാവ് അകത്തു കടന്നത്. കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുൽ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. ഇന്ന് രാവിലെ ജ്വല്ലറി തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
أحدث أقدم