സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തിന്റെ രോമാഞ്ചത്തില്‍: പി.സി. ജോര്‍ജ്


കാഞ്ഞിരപ്പള്ളി: അര്‍ഹതയില്ലാതെ വീണ്ടും ലഭിച്ച മന്ത്രി സ്ഥാനത്തിന്റെ രോമാഞ്ചത്തിലാണ് സജി ചെറിയാന്‍ മത മേലദ്ധ്യക്ഷന്മാരെ അപമാനിക്കുന്നതെന്ന് ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ്.

ക്രൈസ്തവ മന്ത്രിമാരെ കൊണ്ട് ബിഷപ്പുമാരെ അസഭ്യം വിളിപ്പിക്കുന്നത് പിണറായി വിജയന്റെ ഗൂഢാലോചനയാണ് മുസ്ലിം സമുദായത്തിലെ തീവ്രവാദികളെ പോലും പ്രീണിപ്പിക്കുന്ന പിണറായി സര്‍ക്കാര്‍ ക്രൈസ്തവ മേലദ്ധ്യക്ഷന്മാരെ സ്ഥാനത്തും അസ്ഥാനത്തും അപമാനിക്കുന്നു.

 പള്ളികള്‍ നിരങ്ങി എംഎല്‍എ ആയ സജി ചെറിയാനെ ബഹിഷ്‌കരിക്കാന്‍ ക്രൈസ്തവ സമുദായം തയ്യാറാകണം. പ്രധാനമന്ത്രിയേയും, മുഖ്യമന്ത്രിയേയും തുല്യ പരിഗണനയില്‍ കണ്ട മതമേലദ്ധ്യക്ഷന്മാര്‍ക്ക് പ്രവര്‍ത്തന മികവുകൊണ്ട് ബിജെപിയോട് ആഭിമുഖ്യം തോന്നിയാല്‍ വേവലാതിപ്പെട്ടിട്ട് കാര്യമില്ല.

 സജി ചെറിയാനെപ്പോലുള്ള വിവരദോഷികളെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയില്ലെങ്കില്‍ ജനങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
أحدث أقدم