പാലക്കാട്: ടൂറിസ്റ്റ് ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ബെംഗളൂരുവിൽ നിന്നും വരികയായിരുന്ന ടൂറിസ്റ്റ് ബസിലായിരുന്നു പ്രതികൾ ബാഗിലാക്കി കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കൊൽക്കത്ത സ്വദേശികളായ രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്.പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പാലക്കാട് ദേശീയ പാതയിൽ ബസ് എത്തിയപ്പോൾ വാഹനം പരിശോധിക്കുകയായിരുന്നു. യുവാക്കളുടെ പക്കൽ നിന്നും 14 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.