കൊല്ലം : എല്‍ഡിഎഫ് ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. അശ്ലീല ദൃശ്യങ്ങളാണ് ഇപ്പോള്‍ LDF kollam എന്ന പേജില്‍ പോസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ 5 ദിവസങ്ങളായി നിരവധി ദൃശ്യങ്ങളാണ് ഇത്തരത്തില്‍ പേജില്‍ പ്രത്യക്ഷപ്പെട്ടത്. ഈ മാസം 15 നാണ് പേജ് ഹാക്ക് ചെയ്തതെന്നാണ് നിഗമനം. ഇതുവരെ പേജ് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മണിക്കൂറുകള്‍ക്ക് മുമ്പും ഇത്തരം ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്‍ഡിഎഫ് ജില്ലാ നേതൃത്വം സൈബര്‍ സെല്ലില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡിസംബര്‍ 17ന് ശേഷം ഔദ്യോഗികമായ ഒരു പോസ്റ്റും പേജില്‍ പങ്കുവച്ചിട്ടില്ല. ബോമാസ് ഫോട്ടോഗ്രഫി എന്ന പേജിലേക്കാണ് എല്‍ഡിഎഫ് കൊല്ലത്തിന്റെ അഡ്മിന്‍ മാറിയിരിക്കുന്നത്. ഫിലിപ്പേന്‍സ് രാജ്യത്തെ അക്കൗണ്ടെന്നാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.