ക്യൂആർ കോഡ് സംവിധാനവുമായി കെ.എസ്.ഇ.ബി…


 
തിരുവനന്തപുരം: വൈദ്യുതി ബില്ലുകളിൽ ക്യുആർകോഡ് മുഖേന സ്‌കാൻ ചെയ്ത് പണമടയ്‌ക്കാനുള്ള സംവിധാനം സജ്ജമാക്കി കെഎസ്ഇബി. ഇത് സംബന്ധിച്ച് നടപടികൾ പൂർത്തിയാക്കിയതായും ഉടൻ തന്നെ നിലവിൽ വരുമെന്നും കെഎസ്ഇബി അറിയിച്ചു. നിലവിൽ ജിപേ, ആമസോൺ പേ, പേടിഎം എന്നിവയിലൂടെയും ഓൺലൈൻ മുഖേനയും ബില്ലടയ്‌ക്കാവുന്നതാണ്.ക്യൂആർകോഡ് നിലവിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. മീറ്റർ റീഡിംഗിനൊപ്പം തന്നെ ബില്ലടയ്‌ക്കുന്നതിനുള്ള സംവിധാനം മാർച്ച് ഒന്ന് മുതൽ നിലവിൽ വരും. കാനറാ ബാങ്കുമായി സഹകരിച്ചാണ് സംവിധാനം സജ്ജമാക്കുന്നത്.
أحدث أقدم