അടൂരിൽ ടിപ്പർലോറി സ്കൂട്ടറിൽ ഇടിച്ചു യാത്രക്കാരിക്ക് ദാരുണാന്ത്യം, ചക്രം തലയിലൂടെ കയറിയിറങ്ങി



 പത്തനംതിട്ട: അടൂരിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അടൂർ ലൈഫ് ലൈൻ ആശുപത്രിക്ക് സമീപം ടിപ്പർലോറി സ്കൂട്ടറിൽ ഇടിച്ചു സ്കൂട്ടർ യാത്രക്കാരിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യാത്രക്കാരിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്കൂട്ടറിൽ യാത്ര ചെയ്ത അടൂർ പന്നിവിഴ സ്വദേശി ഗീതാകുമാരി (49) ആണ് മരിച്ചത്. ഇവരുടെ തലയിലൂടെ ടിപ്പർലോറി കയറി സംഭവസ്ഥലത്തുവെച്ചു തന്നെ മരണമടഞ്ഞു. കൂടെ യാത്ര ചെയ്ത ആനന്ദപ്പള്ളി സ്വദേശിനി ജലജ (48) യെ പോലീസ് സമീപത്തെ ലൈഫ് ലൈൻ ആശുപത്രിയിലെത്തിച്ചു.

أحدث أقدم