ഗോവയിൽ പുതുവത്സരമാഘോഷിക്കാൻ പോയ വൈക്കം സ്വദേശി യുവാവിൻ്റെ ദുരൂഹ മരണം സംബന്ധിച്ച പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്
യുവാവിന്റെ നെഞ്ചിലും പുറത്തും മർദ്ദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
വെള്ളത്തിൽ വീഴുന്നതിനു മുൻപ് തന്നെ മർദ്ദനമേറ്റിരുന്നത് സ്ഥിരീകരിക്കുന്നതാണ്
പോസ്റ്റുമോർട്ടം റിപ്പോർട്ട്
ഡിജെ പാർട്ടിക്കിടെ മർദ്ദനമേറ്റതായിട്ടാണ് സഞ്ജയുടെ കുടുംബത്തിന് ലഭിച്ച വിവരം.സ്റ്റേജിൽ കയറി നൃത്തം ചെയ്തതാണ് പ്രകോപനത്തിന് കാരണമായി പറയുന്നത്.
നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
വൈക്കം മറവന്‍തുരുത്ത് കടുക്കര സ്വദേശി കടുക്കര സന്തോഷ് നിവാസില്‍ സഞ്ജയ്(19)ന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ഗോവയിൽ കണ്ടെത്തിയത്.
കൃഷ്ണദേവ്, ജയകൃഷ്ണന്‍ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം 29നാണ് സഞ്ജയ് പുതുവത്സര ആഘോഷത്തിന് ഗോവക്ക് പോയത്. 31ന് വാകത്തൂര്‍ ബീച്ചില്‍ ഡിജെ പാര്‍ട്ടിയില്‍ മൂവരും പങ്കെടുക്കുന്നതിനിടെ യുവാവിനെ കാണാതാവുകയായിരുന്നു