സ്‌പൈസ് ജെറ്റ് യാത്രക്കാരൻ മണിക്കൂറുകളോളം ശുചിമുറിയിൽ കുടുങ്ങി. ഡോർ തകരാറിലായതിനെ തുടർന്നാണ് യാത്രക്കാരൻ ഒരു മണിക്കൂറോളം ശുചിമുറിയിൽ കുടുങ്ങിയത്. ചൊവ്വാഴ്ച മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം.മുംബൈയിൽ നിന്ന് വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് സംഭവം. ടോയ്‌ലറ്റിലേക്ക് പോയ പുരുഷ യാത്രക്കാരൻ ഡോർ തകരാറിലായതിനെ തുടർന്ന് കുടുങ്ങുകയായിരുന്നു. ഒരു മണിക്കൂറോളം ഇയാൾ ശുചിമുറിയിൽ കുടുങ്ങി.
വിമാനം ബെംഗളൂരുവിൽ ലാൻഡ് ചെയ്ത ശേഷം സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് വാതിൽ തുറന്ന് യാത്രക്കാരനെ പുറത്തിറക്കിയത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വിമാനക്കമ്പനി പ്രസ്താവന നടത്തി. യാത്രക്കാരന് അടിയന്തര വൈദ്യസഹായം നൽകിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.