പത്തനംതിട്ട : തിരുവല്ല സർക്കാർ ടീച്ചേഴ്സ് ട്രെയിനിങ് കോളേജിലെ വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ മലയാളം അധ്യാപികയ്ക്കെതിരെ നടപടിയെടുത്ത് സര്‍ക്കാര്‍. മലയാളം അധ്യാപിക മിലീന ജെയിംസിനെ സസ്പെന്‍ഡ് ചെയ്തു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. സസ്പെന്‍ഷന് പുറമെ അധ്യാപികയ്ക്കെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും. അധ്യാപിക മാനസികമായി പീഡിപ്പിച്ചു എന്നാണ് വിദ്യാർഥിയുടെ മൊഴി. അധ്യാപികക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ഇന്ന് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ തടഞ്ഞുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് മിലീന ജെയിംസിന് എതിരെയാണ് പൊലീസ് കേസെടുത്തത്.
തിരുവല്ലയിൽ വിദ്യാർഥിയുടെ ആത്മഹത്യ ശ്രമം; ആരോപണ വിധേയനായ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു
Guruji
0
Tags
Top Stories