തിരുവനന്തപുരം: ഗവർണർക്ക് സി.ആര്‍.പി.എഫ് സുരക്ഷ ഏർപ്പെടുത്തിയതിനെതിരെ എല്‍.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കേന്ദ്ര നടപടി കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഇ.പി ജയരാജൻ പറഞ്ഞു.
ഒരു ഫോൺ കാളിൽ കേന്ദ്രസേനയെ അയച്ച നടപടി അപലപനീയമാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഇല്ലാത്ത സംഭവമാണിത്. ഫെഡറലിസിറ്റ് സംവിധാനത്തിലേക്കുള്ള കടന്നു കയറ്റമാണ്.
സംസ്ഥാന സർക്കാറുകളുടെ അധികാര പരിധിയിലേക്ക് ഉള്ള അതിക്രമമാണ് ഇതെന്നും ജയരാജൻ കുറ്റപ്പെടുത്തി. എല്ലാ ജനാധിപത്യവാദികളും ഈ നീക്കത്തെ ശക്തമായി അപലപിക്കാനായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.