ANI ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ഇന്ന് രാവിലെ മുതൽ ഓണവില്ല് കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. പ്രാണപ്രതിഷ്ഠ ദിനത്തിലാണ് ഓണവില്ല് സമർപ്പിക്കുക.
ഇന്ന് വൈകുന്നേരം 5:30-ന് ക്ഷേത്രത്തിലെ കിഴക്കേ നടയിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാൾ ആദിത്യ വർമ്മ, തുളസി ഭാസ്കരൻ, എക്സിക്യൂട്ടീവ് ഓഫീസർ ബി. മഹേഷ് എന്നിവർ ശ്രീരാമതീർത്ഥം ക്ഷേത്ര ട്രസ്റ്റിന്റെ കേരളത്തിലെ ചുമതലയുള്ളവർക്ക് ഓണവില്ല് കൈമാറും.