അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.



ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഉയര്‍ത്തിക്കാട്ടുന്നതോ ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനപ്രകാരം സത്യപ്രതിജ്ഞ ചെയ്ത ആളുകള്‍ക്ക് എല്ലാവര്‍ക്കും ഒരേ അവകാശം ഉറപ്പ് വരുത്താനുള്ള ബാധ്യത ഉണ്ട്. എല്ലാ മതങ്ങള്‍ക്കും തുല്യത വാഗ്ദാനം ചെയ്യുന്നതാണ് ഇന്ത്യന്‍ ഭരണഘടന.

മതനിരപേക്ഷതയാണ് ഭരണഘടന മുന്നോട്ട് വയ്ക്കുന്നത്. മതം വ്യക്തിപരമായ വിഷയമാണ്. ഇപ്പോള്‍ മതവും രാഷ്ട്രവും തമ്മിലുള്ള അതിര്‍വരമ്ബ് നേര്‍ത്തുവരുന്നെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

പലര്‍ക്കും അയോധ്യയിലേക്ക് ട്രസ്റ്റിന്‍റെ ക്ഷണം ഉണ്ടായിരുന്നു. ആ ക്ഷണം സ്വീകരിക്കാതെ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
أحدث أقدم