അയർക്കുന്നത്ത് മധ്യവയസ്കനെ ആക്രമിച്ച കേസിൽ അയൽവാസി അറസ്റ്റിൽ.



 അയർക്കുന്നം : മധ്യവയസ്കനെ ആക്രമിച്ച കേസിൽ അയൽവാസിയെ   പോലീസ് അറസ്റ്റ് ചെയ്തു. അകലക്കുന്നം,മറ്റക്കര നല്ലമ്മക്കുഴി ഭാഗത്ത് മൂളേക്കുന്നേൽ വീട്ടിൽ രാജേന്ദ്രൻ.ബി (53) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക്  നടന്നുപോവുകയായിരുന്ന  തന്റെ അയൽവാസിയായ മുൻ സുഹൃത്ത് കൂടിയായിരുന്ന  മധ്യവയസ്കനെ അയർക്കുന്നം എസ്.ബി.ഐ എടിഎമ്മിന് സമീപം വച്ച്  തന്റെ കയ്യിൽ കരുതിയിരുന്ന കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. മധ്യവയസ്കൻ രാജേന്ദ്രനോടുള്ള സുഹൃത്ത് ബന്ധം ഉപേക്ഷിച്ചതിൽ രാജേന്ദ്രന് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ മധ്യവയസ്കനെ ആക്രമിച്ചത്.പരാതിയെ തുടർന്ന്  അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്.ഐ ലെബിമോൻ, സജു റ്റി.ലൂക്കോസ്, എ.എസ്.ഐ പ്രദീപ്, സി.പി.ഓ  മാരായ സരുൺ, ജിജോ ജോൺ, ബിജോയ്, ബിങ്കർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
أحدث أقدم