കല്‍പ്പറ്റ: തമിഴ്നാട് സർക്കാരിന്‍റെ ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. അപകടത്തിൽ രണ്ടു പേര്‍ മരിച്ചു. ബസ് ഡ്രൈവർ നാഗരാജ്, യാത്രക്കാരനായ പാൽരാജ് എന്നിവരാണ് മരിച്ചത്. വൈദ്യുതി ലൈനിൽ ഇടിച്ചതിന് പിന്നാലെ ഡ്രൈവറും യാത്രക്കാരനും പുറത്തിറങ്ങാൻ നോക്കിയപ്പോൾ ഷോക്കേറ്റാണ് മരിച്ചത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് ബസ് വൈദ്യുതി പോസ്റ്റിലിടിച്ചത്. ഇന്ന് രാത്രി ഏഴരയോടെയായിരുന്നു അപകടം. ഗൂഡല്ലൂരിൽ നിന്ന് അയ്യൻ കൊല്ലിയിലേക്ക് വരികയായിരുന്നു ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ബസ് വൈദ്യുതി പോസ്റ്റിലിടിച്ചു… ഷോക്കേറ്റ് ഡ്രൈവര്‍ക്കും യാത്രക്കാരനും മരിച്ചു
Jowan Madhumala
0
Tags
Top Stories