ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി..


 
തൃശൂര്‍: ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാന്ദാമംഗലം പൊന്നൂക്കരയില്‍ കാഞ്ഞിരവീട്ടില്‍ സഞ്ജുവിന്റെ ഭാര്യ സാന്ദ്രയാണ് (24) മരിച്ചത്. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് ആറുമാസം പ്രായമായ കുഞ്ഞുണ്ട്. ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് സാന്ദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തോണിപ്പാറ പൊങ്ങണാമൂല വീട്ടില്‍ സുഭാഷിന്റെ മകളാണ് സാന്ദ്ര. സംസ്കാരം പിന്നീട്.
أحدث أقدم