സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,240 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5780 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ചൊവ്വാഴ്ച സ്വര്‍ണവില വീണ്ടും 47000ല്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. കഴിഞ്ഞ ബുധനാഴ്ച 200 രൂപയും വ്യാഴാഴ്ച 320 രൂപയുമാണ് കുറഞ്ഞത്. വെള്ളിയാഴ്ച 80 രൂപ കൂടി കുറഞ്ഞ ശേഷം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് വീണ്ടും കുറഞ്ഞത്.