പാമ്പാടിക്ക് പിന്നാലെ പതിനാലാം മൈലിലും കടകളിൽ മോഷണം വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പതിനാലാം മൈലിൽഉള്ള അക്ഷയ കേന്ദ്രത്തിലും സമീപമുള്ള മെഡിക്കൽ ഷോപ്പിലും മോഷണം നടന്നത്.


പാമ്പാടിക്ക് പിന്നാലെ പതിനാലാം മൈലിലും കടകളിൽ മോഷണം  വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പതിനാലാം  മൈലിൽഉള്ള അക്ഷയ കേന്ദ്രത്തിലും സമീപമുള്ള ഗ്രഗ് മെഡിക്കൽ ഷോപ്പിലും മോഷണം നടന്നത്. രണ്ടു കടകളിലും  മോഷ്ടാക്കൾ അകത്തു കടന്നെങ്കിലും അക്ഷയ കേന്ദ്രത്തിൽ ഉണ്ടായിരുന്ന ചിലറുകൾ നഷ്ടപ്പെട്ടിട്ടില്ല ഗ്രേഗ് മെഡിക്കൽ സ്റ്റാറിൽ ഉണ്ടായിരുന്ന 700 രൂപയോളം നഷ്ടപ്പെട്ടു .മറ്റു വസ്തുക്കൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സമീപത്തെ കടകളിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മുഖം മറച്ചെത്തിയ മോഷ്ടാവാണ് മോഷണം നടത്തിയത് എന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സമയം ധാരാളം വാഹനങ്ങൾ കടന്നുപോകുന്നത് സിസിടിവിയിൽ  ദൃശ്യമാണ്. മെഡിക്കൽ സ്റ്റോറിന്റെ താഴ് ഇതിനു പുറകുവശത്തുള്ള ചന്തയിലെ   കെട്ടിടത്തിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ  കോത്തല പന്ത്രണ്ടാം മൈലിലും
 ആലാംപള്ളിയിലും പാമ്പാടി വെള്ളൂരിലും  സമാന രീതിയിൽ മോഷണങ്ങൾ നടന്നിരുന്നു. ഈ കേസുകളിൽ ഒന്നും മോഷ്ടാക്കളെ പിടിക്കാൻ കഴിഞ്ഞിരുന്നില്ല അതിനിടയ്ക്കാണ് പതിനാലാം മൈലിൽ വീണ്ടും മോഷണം നടന്നിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയിൽ പതിനാലാം മൈലിൽ ശക്തമായ പോലീസ് പെട്രോളിങ് ഉണ്ടായിരുന്നു ഇതിനിടയിലാണ് മോഷണം നടന്നത്. മോഷണങ്ങൾ സ്ഥിരം ആയതോടെ വ്യാപാരികൾ ആശങ്കയിലാണ്. വ്യാപാരികൾ ജാഗ്രത പുലർത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. വ്യാപാരി  വ്യവസായികളും പഞ്ചായത്തും ബാങ്കുകളും കൂട്ടായ്മയോടെ സിസിടിവി ക്യാമറ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. ദേശീയപാതയോരത്തുള്ള കടകളിൽ തുടർച്ചയായി മോഷണം നടക്കുന്നത് പോലീസിനും ആശങ്ക സൃഷ്ടിക്കുന്നു.
أحدث أقدم