രാജ്നാഥ് സിങിന്റെ യുകെ സന്ദർശനം: മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു



യുകെ: ലണ്ടൻ സന്ദർശിക്കാൻ എത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലണ്ടനിൽ എത്തിയത്. ലണ്ടൻ പാർലമെന്റ് സ്‌ക്വയറിന് സമീപമുള്ള ടവിസ്റ്റോക്കിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുൻപിൽ എന്നിയതാണ് അദ്ദേഹം പ്രണാമം അർപ്പിച്ചത്. യുകെ സമയം രാവിലെ 11 മണിയോടെയാണ് അദ്ദേഹം എത്തിയത്. പുഷ്പങ്ങൾ പ്രതിമയ്ക്ക് മുൻപിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സമർപ്പിച്ചു. ഡോ. ബി.ആർ.അംബേദ്കർ സ്മാരകവും സന്ദർശിക്കും. ഇതിന് ശേഷം ആണ് ബ്രിട്ടിഷ് പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്‌സുമായി കൂടിക്കാഴ്ച നടത്തിയത്.യുകെയിലെ ഇന്ത്യൻ സന്ദർശകരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. ലണ്ടനിലെ പ്രസിദ്ധമായ സ്വാമി നാരായണ്‍ ക്ഷേത്ര ഹാളിലാണ് യുകെയിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തുക. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ എന്നിവയുമായി ചർച്ച നടത്തിയ ശേഷം മാത്രമേ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് യുകെയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുകയുള്ളു.ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ എന്നിവരുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചില്ലെങ്കിൽ ഫോണിൽ സംഭാഷണം നടത്തും എന്നുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. 22 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യയുടെ പ്രതിരോധ മന്ത്രി യുകെ സന്ദർശിക്കുന്നത്. ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളുടെയും ഡിആർഡിഒ, ഡിഫൻസ് പ്രൊഡക്‌ഷൻ വിഭാഗങ്ങളിലെയും പ്രതിനിധികളുടെ ഉന്നത സംഘം ഇദ്ദേഹത്തോടൊപ്പം യുകെയിലെത്തിയിട്ടുണ്ട്.


أحدث أقدم