ചെങ്ങന്നൂർ കെഎസ്ആർടിസിഡീസൽ ഡിപ്പോയിൽ താൽക്കാലിക മേൽക്കൂര തകർന്നു വീണു.


ഇന്ന് പുലർച്ചെ 4.30ഓടെയാണ് അപകടം ഉണ്ടായത്. 
പമ്പ സർവ്വീസിനായുള്ള ബസ് ഡിസൽ അടിച്ച ശേഷം പോകുമ്പോഴാണ് ബസിന്റെ മുകളിലെ കാരിയർ തട്ടി മേൽക്കൂര തകർന്നു വീണത്.
ഈ സമയം സമീപമുണ്ടായിരുന്ന പമ്പ് ഓപ്പറേറ്റർ വിജേഷ് ഓടി മാറിയതിനാൽ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. 
ഇതിനിനിടയിൽ കൈമുട്ടിന് പരിക്കറ്റിട്ടുണ്ട്.
ബസിന്റെ രണ്ട് വീൽ ഡ്രമ്മുകളിൽ ഉറപ്പിച്ച ഇരുമ്പ് കമ്പികളിൽ ഉയർത്തിയ മേൽക്കൂരയാണ് തകർന്നത്. 
തറയിൽ ഉറപ്പിക്കാതെ സ്ഥാപിച്ചിരുന്ന താൽകാലിക മേൽക്കൂര അപകടകരമായ നിലയിലായിരുന്നു.
أحدث أقدم