പെരിന്തല്‍മണ്ണയില്‍ സംഗീത നിശക്കിടെ സംഘര്‍ഷം; ടിക്കറ്റ് കൗണ്ടറും സ്റ്റേജും തല്ലിത്തകര്‍ത്തു, കേസ്



മലപ്പുറം : മലപ്പുറം പെരിന്തല്‍മണ്ണയില്‍ സംഗീതനിശക്കിടെ സംഘര്‍ഷം. തിരക്കു മൂലം സംഘാടകര്‍ പരിപാടി നിര്‍ത്തിവെച്ചതാണ് അക്രമത്തിലേക്ക് നയിച്ചത്. ടിക്കറ്റ് കൗണ്ടറും സ്റ്റേജും കാണികള്‍ തല്ലിത്തകര്‍ത്തു.

പ്രകോപിതരായ കാണികള്‍ ടിക്കറ്റ് തുക തിരികെ ചോദിച്ചു. തുടര്‍ന്ന് സംഘാടകരുമായി വാക്കേറ്റമുണ്ടാകുകയും കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. ബോക്‌സ് അടക്കമുള്ളവ ആളുകള്‍ തകര്‍ത്തു.

സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെരിന്തല്‍മണ്ണയില്‍ നടക്കുന്ന എക്‌സ്‌പോയുടെ ഭാഗമായിട്ടാണ് ഇന്നലെ രാത്രി സംഗീത നിശ ഒരുക്കിയത്.

ഒരുവിഭാഗം വ്യാപാരികളാണ് പരിപാടി സംഘടിപ്പിച്ചത്. ഓണ്‍ലൈന്‍ ആയിട്ടാണ് ടിക്കറ്റ് ബുക്കിങ് നടത്തിയിരുന്നത്. എന്നാല്‍ ആളുകള്‍ കൂട്ടത്തോടെ ഇരച്ചെത്തിയതോടെയാണ് പരിപാടി നിര്‍ത്തിവെച്ചത്. സംഗീതനിശയ്ക്ക് അനുമതി വാങ്ങിയിരുന്നില്ലെന്ന് പൊലീസ് സൂചിപ്പിച്ചു.
أحدث أقدم