പ്രധാനമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍,,വെളിപ്പെടുത്തലുകള്‍ റിപ്പോട്ടേഴ്‌സ് കളക്ടീവ് സ്ഥിരീകരിച്ചു.



പ്രധാനമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി റിപ്പോട്ടേഴ്‌സ് കളക്ടീവ്. സംസ്ഥാന ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ ധനകാര്യ കമ്മിഷനുമായി നരേന്ദ്രമോദി പിന്‍വാതില്‍ ചര്‍ച്ച നടത്തിയെന്ന് പിഎംഒ മുന്‍ ജോയിന്റ് സെക്രട്ടറി ബിവിആര്‍ സുബ്രഹ്‌മണ്യം വെളിപ്പെടുത്തി. ബിവിആര്‍ സുബ്രഹ്‌മണ്യത്തിന്റെ വെളിപ്പെടുത്തലുകള്‍ റിപ്പോട്ടേഴ്‌സ് കളക്ടീവ് സ്ഥിരീകരിച്ചു. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് റിപ്പോട്ടേഴ്‌സ് കളക്ടീവ്.

2014 ൽ മോദി പ്രധാനമന്ത്രിയായതിന് തൊട്ടുപിന്നാലെ, സംസ്ഥാനങ്ങൾക്ക് അനുവദിച്ച ഫണ്ടുകൾ ഗണ്യമായി വെട്ടിക്കുറയ്ക്കുന്നതിന് ഇന്ത്യൻ ധനകാര്യ കമ്മീഷനുമായി പിൻവാതിൽ ചർച്ചകൾ നടത്തി. എന്നാൽ കമ്മീഷന്റെ തലവന്റെ എതിർപ്പ് കാരണം മോദിക്ക് പിന്മാറേണ്ടിവന്നതായും പുതിയ വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാണിക്കുന്നു
أحدث أقدم