പിക്കപ്പ് തട്ടി ബസിനു മുന്നിലേക്ക് തെറിച്ചുവീണു; ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം



കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. താമരശേരി ചുങ്കം കയ്യേലിക്കുന്നുമ്മല്‍ മുജീബിന്റെ മകള്‍ ഫാത്തിമ മിന്‍സിയ (20) ആണ് മരിച്ചത്. കൊടുവള്ളി മാനിപുരത്തിനു സമീപം പൊയിലില്‍ അങ്ങാടിയില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം.ഫാത്തിമ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ പിക്കപ്പ്‌വാന്‍ ഇടിച്ചതിനെ തുടര്‍ന്ന് ബസിനു മുന്നിലേക്ക് തെറിച്ചുവീഴുകയും അടിയില്‍പെടുകയുമായിരുന്നു. കൂടെയാത്ര ചെയ്തിരുന്ന പൂനൂര്‍ സ്വദേശിനി ഫിദ ഫര്‍സാനക്കും അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഫാത്തിമ ഇന്ന് രാവിലെ ഒൻപതുമണിയോടെ മരിച്ചു.മണാശേരി കെഎംസിടി മെഡിക്കല്‍ കോളേജിലെ ബിഫാം വിദ്യാര്‍ഥികളാണ് ഇരുവരും. സെക്കീനയാണ് ഫാത്തിമ മിന്‍സിയയുടെ മാതാവ്. മിന്‍ഷാദ്, സിനാദ് എന്നിവര്‍ സഹോദരങ്ങളാണ്. അപകടത്തിനിടയാക്കിയ പിക്കപ്പ് വാഹനം നിര്‍ത്താതെ കടന്നുപോയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കൊടുവള്ളി പെരിയാംതോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണിതെന്ന് പോലീസ് കണ്ടെത്തി കേസെടുത്തിട്ടുണ്ട്.


أحدث أقدم