കെഎസ്ആർടിസി ബസ് റോഡിൽ നിന്ന് തെന്നി മാറി ഒഴിവായത് വൻ ദുരന്തം






ഇടുക്കി: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി. പീരുമേട് കരടിക്കുഴി അയ്യപ്പ കോളേജിന് സമീപം രാവിലെ 5 മണിയോടെ ആണ് സംഭവം. കുമളിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വലിയ തിട്ടക്ക് മുകളിൽ വാഹനം തട്ടി താഴേക്ക് മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ബസിലെ യാത്രക്കാർക്ക് പരിക്കില്ല. ഫയർഫോഴ്സ് പൊലീസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എന്നിവർ സ്ഥലത്തെത്തി.


أحدث أقدم