ഇടുക്കി : ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമ്മാണത്തില്‍ എൻഒസിക്കായുള്ള അപേക്ഷ ജില്ലാ കളക്ടർ നിരസിച്ചു. ഗാർഹികേതര ആവശ്യത്തിനാണ് നിർമ്മാണം എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അപേക്ഷ നിരസിച്ചത്.
പന്ത്രണ്ട് ചതുരശ്ര മീറ്റർ പട്ടയമില്ലാത്ത ഭൂമിയിലാണ് കെട്ടിട നിര്‍മ്മാണം നടക്കുന്നത്. റവന്യൂ വകുപ്പിന്റെ എൻഒസി ഇല്ലാതെ കെട്ടിടം പണിതതിനെ തുടർന്ന് ഹൈക്കോടതി നിര്‍മാണം തടഞ്ഞിരുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് സിപിഎം ജില്ലാ നേതൃത്വം എൻഒസിക്ക് അപേക്ഷിച്ചത്.