പാമ്പാടിയിൽ റവന്യൂ വകുപ്പും, റെഡ്ക്രോസ് സൊസൈറ്റിയും തർക്കത്തിൽ.. വില്ലേജാഫീസ് മാറിക്കൊടുക്കണമെന്ന് റെഡ്ക്രോസ്.. പഴയ വില്ലേജ് ആഫീസ് കെട്ടിടം പൊളിച്ച് നീക്കിയിട്ട് കാലങ്ങളായി ,,ശിലാസ്ഥാപന ഫലകം പഞ്ചായത്ത്കമ്മ്യൂണിറ്റി ഹാളിൽ ഭദ്രമായി സൂക്ഷിച്ചിക്കുന്നു ,മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ പരാതി നൽകിയിട്ടും നടപടി ഇല്ല



പാമ്പാടി. താൽക്കാലികമായി പ്രവർത്തിക്കുന്നതിന് അനുവാദം നൽകിയ വില്ലേജാഫീസ് മാറിക്കൊടുക്കാത്തതിൽ  റെഡ്ക്രോസ് സൊസൈറ്റി കോട്ടയം താലൂക്ക് ബ്രാഞ്ച് ഭരണ സമിതി പ്രതിക്ഷേധിച്ചു. റെഡ്ക്രോസ് സൊസൈറ്റി ഓഫീസിനോട് ചേർന്നുള്ള സ്ഥലത്തായിരുന്നു പാമ്പാടി വില്ലേജാഫീസ് പ്രവർത്തിച്ചിരുന്നത്. സ്മാർട്ട് വില്ലേജാഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് പഴയ കെട്ടിടം പൊളിച്ചു മാറ്റിയിരുന്നു. ഈ സമയത്താണ് വില്ലേജാഫീസ് റെഡ്ക്രോസ് സൊസൈറ്റിയിലേയ്ക്ക് മാറ്റി പ്രവർത്തനമാരംഭിച്ചത്. ആറു മാസത്തിനുള്ളിൽ പുതിയ കെട്ടിടം നിർമ്മിച്ച് വില്ലേജാഫീസ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിക്കൊള്ളാമെന്ന് തഹസിൽദാർ ഉൾപ്പെടെ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ 15 മാസമായിട്ടും വില്ലേജാഫീസ് കെട്ടിടം നിർമ്മാണം തുടങ്ങുക പോലും ചെയ്തില്ല. ഇതിന്റെ ശിലാസ്ഥാപന ഫലകം പഞ്ചായത്ത്കമ്മ്യൂണിറ്റി ഹാളിൽ ഭദ്രമായി സൂക്ഷിച്ചിട്ടുമുണ്ട് . പാമ്പാടി വില്ലേജാഫീസിന്റെ കെട്ടിടം പണിയും ഇതോടൊപ്പം തുടങ്ങിയിരുന്നു. ഇതിന്റെ പണി പൂർത്തിയായി വരുമ്പോഴും പാമ്പാടി വില്ലേജാഫീസ് കെട്ടിടംനിർമ്മിക്കാനുള്ള സ്ഥലം കാടു കയറിയ നിലയിലാണ്. അപകടാവസ്ഥയിലുള്ള വാകമരം വെട്ടി മാറ്റുവാനുള്ള നടപടി പോലും സ്വീകരിച്ചിട്ടില്ല.

റെഡ്ക്രോസ് സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെല്ലാം വില്ലേജാഫീസ് മാറ്റിയതോടെ മുടങ്ങിയതായി ചെയർമാൻ ഒ.സി. ചാക്കോയും സെക്രട്ടറി വി.ടി. നൈനാനും പറഞ്ഞു

മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ പരാതി നൽകിയിട്ടും നടപടി ഇല്ല   . പരാതി വില്ലേജാഫീസർക്കു തന്നെ നൽകിയിട്ടുണ്ടന്ന് മറുപടിയാണ് ലഭിച്ചത്. പ്രശ്നത്തിനു പരിഹാരമുണ്ടായില്ലങ്കിൽ പ്രത്യക്ഷ സമര മാർഗ്ഗങ്ങളും സ്വീകരിക്കുവാൻ കഴിഞ്ഞ ദിവസം ചേർന്ന റെഡ്ക്രോസ് ഭരണ സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്

أحدث أقدم