ബഹ്‌റൈനിൽ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളാക്കാൻ നിർദേശം; ഇനി പ്രവൃത്തിദിനം നാലര ദിവസം?...


മനാമ ∙ ബഹ്‌റൈനിലെ നിലവിലെ വാരാന്ത്യ അവധികളായ വെള്ളി, ശനി ദിവസങ്ങൾ മാറ്റി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റാൻ പാർലമെന്റ് അംഗങ്ങൾ ശുപാർശ ചെയ്തു.

 വെള്ളിയാഴ്ചകൾ പകുതി പ്രവൃത്തി ദിനമാക്കാനും വാരാന്ത്യ അവധി .
ശനി, ഞായർ ആക്കാൻ അഞ്ച് പാർലമെന്റ് അംഗങ്ങളാണ് നിർദേശിച്ചിട്ടുള്ളത്. .
യുഎഇ, മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, മൗറിറ്റാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ ഈ ഒരു രീതി തന്നെ നിലവിൽ വന്നു കഴിഞ്ഞു
ബഹ്‌റൈനിൽ നാലര ദിവസം പ്രവൃത്തി ദിനമാക്കാനാണ്  നിർദേശം. 
ഇത്  പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം അവലോകനത്തിനായി നിയമനിർമ്മാണ, നിയമകാര്യ സമിതിക്ക് കൈമാറി
أحدث أقدم