യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ…


 

ഇടുക്കി: നെടുങ്കണ്ടം കാരിത്തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീൺ (37) ആണ് മരിച്ചത്. കഴുത്തിലും വയറിലും കുത്തേറ്റ പാടുകളുണ്ട്. വീട്ടുമുറ്റത്ത് കുത്തേറ്റ് കിടന്ന പ്രവീണിനെ അച്ഛൻ ഔസേപ്പച്ചനാണ് ആദ്യം കണ്ടത്. സംഭവത്തിൽ ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
أحدث أقدم