പുതുപ്പള്ളി മോഡൽ മെഗാ ക്യാമ്പ് സംസ്ഥാനമാകെ വ്യാപിപ്പിക്കും ചാണ്ടി ഉമ്മൻ


കോട്ടയം :  പുതുപ്പള്ളി ഓ സി ആശ്രയ, ശാന്തിഭവൻ പാലിയേറ്റീവ് കെയർ ഹോസ്പിറ്റൽ തൃശ്ശൂർ, കൊച്ചി കടവന്ത്ര സെർവ് പീപ്പിൾ ഫൗണ്ടേഷൻ, ഐ എം എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂളിൽ നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പിൽ അധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്ഘാടനം ഉമ്മൻചാണ്ടിയുടെ ഭാര്യ  മറിയാമ്മ ഉമ്മൻ നിർവഹിച്ചു. ആയിരത്തോളം പേർ ലാബ് ടെസ്റ്റിനും 700 ഓളം പേർ 20 ഡിപ്പാർട്ട്മെന്റുകളിലായി നടന്ന വിവിധ സ്പെഷ്യാലിറ്റി കളിലും പരിശോധനയ്ക്ക് വിധേയരായി. ഇന്ത്യയിലെ ആദ്യ പാലിയേറ്റീവ് കെയർ  ആശുപത്രിയായ തൃശ്ശൂർ ശാന്തി ഭവൻ പാലിയേറ്റീവ് കെയറിന്റെ കാരവനിൽ അൾട്രാസൗണ്ട് സ്കാനിങ്ങിനും എക്സറേക്കും ഉള്ള സംവിധാനങ്ങളും ഉണ്ടായിരുന്നു. ഐ.എം.എ ദേശീയ പ്രസിഡണ്ട് ഡോ. ആർ. വി അശോകൻ ഐ എം എ അവയവദാന വിഭാഗം സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ടി എസ് സക്കറിയാസ്  സെർവ് പീപ്പിൾ ഫൗണ്ടേഷൻ ചെയർമാൻ ഡോക്ടർ മോഹൻ തോമസ് പകലോമറ്റം, മാനേജിംഗ് ഡയറക്ടർ തങ്കം മോഹൻ ഐ.എം.എ കോട്ടയം പ്രസിഡന്റ് ഡോ. ഗണേഷ് കുമാർ, ശാന്തി ഭവൻ പാലിയേറ്റീവ് കെയർ ഹോസ്പിറ്റൽ കോ ഫൗണ്ടറും സി.ഇ.ഒ യുമായ ഫാ. ജോയി കുത്തൂർ, മെഡിക്കൽ ഡയറക്ടർ ഡോ. റിഷിൻ സുമൻ, ഇന്ത്യൻ ദന്തൽ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഡോ.ലിജോ തോമസ്,ഡോൺ ബോസ്കോ സ്കൂൾ പ്രിൻസിപ്പാൾ ഫാ. ജോഷ് കാഞ്ഞുപറമ്പിൽ,കലാം ഇന്റർനാഷണൽ ഡയറക്ടർ ഡോ. ജെറി മാത്യു, ജോഷി ഫിലിപ്പ്,  ക്യാമ്പ് ചീഫ് കോ-ഓർഡിനേറ്റർ അഡ്വ. സിജു കെ ഐസക്, ബാബു കെ കോര, കെ. ബി ഗിരീശൻ, കെ.കെ രാജു, റെജിഎം ഫീലിപ്പോസ്, സാം കെ വർക്കി, ഇ.കെ പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
أحدث أقدم