കോട്ടയം കഞ്ഞിക്കുഴിയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.



കോട്ടയം കഞ്ഞിക്കുഴിയിൽ സ്വകാര്യ ബസും സ്കൂട്ടറും  കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. 

കോഴഞ്ചേരി പുന്നയ്ക്കാട് ചാമക്കാലായിൽ ബെന്നി തോമസാണ് (49)മരിച്ചത്.

 കോട്ടയം ഭാഗത്തു നിന്നും പുതുപ്പള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ചമ്പക്കര ബസ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് റോഡിൽ വീണ ഇദ്ദേഹത്തെ നാട്ടുകാരും, ബസ് ജീവനക്കാരും ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


എന്നാൽ, ബസ് സ്കൂട്ടറിൽ  തട്ടിയിട്ടില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ പൊലീസ് കേസെടുത്തു.

أحدث أقدم