പ്ലാറ്റ്ഫോമിൽ ഉദ്യോ​ഗസ്ഥരെ കണ്ട് ഒറ്റയോട്ടം, പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായെത്തിയ രണ്ട് പേർ പോലീസിൻ്റെ പിടിയിൽ.



പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായെത്തിയ രണ്ട് പേർ പോലീസിൻ്റെ പിടിയിൽ. തൊടുപുഴ സ്വദേശിയായ മുഹമ്മദ് യാസിറും ആലപ്പുഴ സ്വദേശി അബ്ദുൾ റാസിക്കുമാണ് ആർ പി എഫും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിൽ ആണ് വലയിലായത്. പ്ലാറ്റ്ഫോമിൽ പരിശോധന നടക്കുന്നത് കണ്ട് ഇവർ ഓടി മാറി. സംശയം തോന്നിയതോടെയാണ് ഇവരുടെ ബാഗുകൾ പരിശോധിച്ചത്. രണ്ട് ബാഗുകളിലായി 48 കിലോ കഞ്ചാവുണ്ടായിരുന്നു. ഒറീസയിൽ നിന്നാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നിരുന്നതെന്നും എറണാകുളത്തേക്ക് കൊണ്ടു പോവുകയായിരുന്നു ലക്ഷ്യമെന്നും ആർ പി എഫ്. പറഞ്ഞു. 

أحدث أقدم