അച്ഛനെയും മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി…


കൊല്ലം: പട്ടത്താനത്ത് അച്ഛനെയും മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. 

പട്ടത്താനം ചെമ്പകശ്ശേരിയിൽ ജവഹർനഗറിൽ ജോസ് പ്രമോദ്(41), മകൻ ദേവനാരായണൻ(9), മകൾ ദേവനന്ദ(4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ അമ്മ ഡോക്ടർ ആണ്. പഠനത്തിന് വേണ്ടി വീട്ടിൽ നിന്ന് മാറി താമസിക്കുകയാണ്. പ്രമോദ് സ്ഥിരം മദ്യപാനിയാണെന്ന് പോലീസ് പറഞ്ഞു
أحدث أقدم