ഡ്രോൺ ആക്രമണം… അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു


ജോർദ്ദാനിലെ യുഎസ് ഔട്ട്‌പോസ്റ്റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. 25 സൈനികർക്ക് പരിക്കേറ്റതായാണ് വിവരം. 

ഇസ്രായേൽ-ഹമാസ് യുദ്ധമാരംഭിച്ചതിന് ശേഷം മിഡിൽ ഈസ്റ്റിൽ വച്ച് അമേരിക്കൻ സൈനികർക്ക് ജീവഹാനി സംഭവിക്കുന്ന ആദ്യ സംഭവമാണിതെന്നാണ് റിപ്പോർട്ട്. ജോർദാനിലെ സിറിയൻ അതിർത്തി മേഖലയായ ടവർ 22ൽ വെച്ചായിരുന്നു ആക്രമണം.

 ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരർ സിറിയയിൽ നിന്ന് അയച്ച ഡ്രോണാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് കരുതുന്നത്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്ന് അറിയാമെന്നും ഉത്തരവാദികൾക്ക് തക്കതായ മറുപടി നൽകുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.
أحدث أقدم