പതിവായി പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിച്ച ഭര്‍ത്താവിന്റെ സ്വകാര്യഭാഗം കടിച്ച് മുറിച്ചു ഭാര്യ ....!! യുവാവായ ഭർത്താവിൻ്റെ നില ഗുരുതരം


ആഴത്തില്‍ മുറിവേറ്റ ഭര്‍ത്താവിനെ കുടുംബാംഗങ്ങള്‍ തന്നെ ആശുപത്രിയിലേക്കും കൊണ്ടുപോയി. ഹാമിര്‍പൂര്‍ ജില്ലയിലെ തിക്രൗലി ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ 35 കാരനെ ജില്ലാ ആശുപത്രിയിലാണ് ആദ്യം എത്തിച്ചതെങ്കിലും ഇവിടെ നിന്നും കാണ്‍പൂരിലേക്ക് റഫര്‍ ചെയ്തു.

സ്വകാര്യഭാഗത്ത് ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്ന് ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഭര്‍ത്താവ് തന്നെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ചിരുന്നതായി യുവതി പോലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്. ഇഷ്ടമില്ലെന്ന് പറഞ്ഞിട്ടും ഭര്‍ത്താവ് ഭാര്യയെ വദനസുരതത്തിനായി നിരന്തരം നിര്‍ബ്ബന്ധം ചെലുത്തിയിരുന്നതായും ലൈംഗികതയ്ക്കിടയില്‍ ഒടുവില്‍ താന്‍ ബോധംകെട്ടു പോയപ്പോള്‍ പല്ല് മുറുകിപ്പോയതാണെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. യുവാവിന്റെ ലൈംഗികാവയവത്തില്‍ ആഴത്തില്‍ മുറിവേറ്റു.

രക്തം വാര്‍ന്ന നിലയില്‍ ഇയാളെ മാതാവ് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് വിവരം പുറത്തുവന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ ചോദ്യം ചെയ്തതായും കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്നും പോലീസ് പറഞ്ഞു
أحدث أقدم