വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങി നിയോം; പു​തി​യൊ​രു ആ​ഡം​ബ​ര കേ​ന്ദ്രം​കൂ​ടി വരുന്നു



 സൗദി: ലോകത്തെ ഞെട്ടിക്കാൻ തന്നെ ഒരുങ്ങിയിരിക്കുകയാണ് നിയോം. നിയോമിൽ പുതിയൊരു ആഡംബര കേന്ദ്രംകൂടി വരുന്നു. മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന നിയോമിന്‍റെ ഏറ്റവും പുതിയ ആഡംബര കേന്ദ്രം ആണ് വരുന്നത്. ‘അക്വിലം’ (Aquellum) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.ആഡംബര ഹോട്ടൽ‍, നിസോർട്ടുകൾ, ഹോട്ടൽ സ്യൂട്ടുകൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുള്ള ആംബര സൗകര്യങ്ങളും ഉണ്ടായിരിക്കും. അഖബ ഉൾക്കടലിന്‍റെതീരത്ത് പ്രകൃതിരമണീയമായ പർവതനിരകൾക്കു മുകളിൽ 450 മീറ്റർ ഉയരത്തിലാണ് അക്വിലം റിസോർട്ടുകൾ നിർമ്മിക്കാൻ സൗദി തീരുമാനിച്ചിരിക്കുന്നത്. സഞ്ചാരികളെ ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെച്ചിരിക്കുന്നത്.വിവിധ തരത്തിലുള്ള കാഴ്ചകളും പുതിയ രീതിയിലുള്ള സൗകര്യങ്ങളും ആണ് നിയോമിൽ ഒരുക്കുന്നത്. ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിങ് ഡോക്കിൽനിന്ന് ആരംഭിച്ചു അസാധാരണമായ ഒരു യാത്രയിലൂടെ അക്വിലേമിൽ എത്തിചേരാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. ഭൂഗർഭ ജല കനാലിലൂടെ ഒരു ബോട്ട് യാത്ര ഇവിടെ സാധ്യമാണ്. പരമ്പരാഗത രീതികളിൽ നിന്ന് അകന്ന് സന്ദർശകർക്ക് അസാധാരണ അനുഭവം നൽകുന്ന തരത്തിലുള്ള സംവിധാനങ്ങൾ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.


നിയോമിൽ എത്തുന്ന യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും വലിയ അനുഭവങ്ങളും നൽകുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആണ് ഇവിടെ തയ്യാറാക്കി കെണ്ടിരിക്കുന്നത്. പുതുമകൾ സൃഷ്ടിക്കാനും അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് എൻജിനീയറിങ് ആശയങ്ങൾക്ക് അനുലൃതമായി നൂതനമായ വാസ്തുവിദ്യാ ഡിസൈനുകളിലാണ് അ്വകിലത്തിൽ ഒരുക്കിയിരിക്കുന്നത്.നിയോം സാമ്പത്തിക മേഖല 2024ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. കഴിഞ്ഞ വർഷം തന്നെ പ്രഖ്യാപിച്ചിരുന്നു. ലോകാത്ഭുതങ്ങളിലൊന്നായി തന്നെ മാറിയേക്കുന്ന വികസന പ്രവർത്തനങ്ങൽ ആണ് സൗദിയിൽ ഒരുങ്ങുന്നത്. 'ഭാവി പാർപ്പിട നഗര' പദ്ധതിയായ 'ദ ലൈനിൻരെ ചിത്രങ്ങൾ പുറത്തുവിട്ടായിരുന്നു അന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്.2025 ആകുമ്പോഴേക്കും പദ്ധതി പൂർത്തിയാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. നിയോമിലെ 26,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള വ്യവസായിക, ലോജിസ്റ്റിക് മേഖലകൾ ഉൾപ്പെടെ നിരവധി പദ്ധതികൾ അപ്പോഴേക്കും പൂർത്തിയാക്കും. ചെങ്കടൽ ഹൈടെക് വികസന പ്രവർത്തനങ്ങളിലൂടെ രാജ്യത്തേക്ക് കൂടുതൽ നിക്ഷേപകർ, യാത്രക്കാർ എന്നിവരെ ആകർഷിക്കുകയാണ് ലക്ഷ്യം വെക്കുന്നത്.
أحدث أقدم