ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു… പെട്ടിക്കട തകർത്തു…പുലർച്ചെയാണ് സംഭവം.


തൃശ്ശൂർ: കുന്നംകുളത്ത് പയ്യൂരിൽ ക്ഷേത്രോത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. പയ്യൂർ മഹർഷികാവ് ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. പുലർച്ചെയാണ് സംഭവം. എഴുന്നള്ളത്തിന് ശേഷം ആനയെ മടക്കി കൊണ്ടുപോകുമ്പോളാണ് ആന ഇടഞ്ഞത്. റോഡിന് സമീപത്തുണ്ടായിരുന്ന പെട്ടിക്കട ആന തകർത്തു. സമീപവാസിയായ കാസീം എന്നയാളുടെ കടയാണ് ആന തകർത്തത്. പാപ്പാന്മാർ ആനയെ തളയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് എലിഫന്റ്‌ സ്‌ക്വാഡ് സ്ഥലത്തെത്തിയാണ് ആനയെ കീഴടക്കിയത്. ആദ്യം ആനയെ സമീപത്തെ പറമ്പിലാണ് തളച്ചത്. പിന്നിട് ആനയെ പ്രദേശത്തുനിന്ന് മാറ്റിയിട്ടുണ്ട്. ഉത്സവം കഴിഞ്ഞതിനാൽ ആളുകളും കുറവായിരുന്നു. അതിനാൽ വലിയ അപകടങ്ങൾ ഉണ്ടായില്ല. അരമണിക്കൂറോളം ആന പ്രദേശത്ത് പരിഭ്രാന്തി സൃഷിട്ടിച്ചു.
أحدث أقدم