ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു



കോഴിക്കോട്: ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അയനിക്കാട് മഠത്തിൽ മുക്ക് വളപ്പിൽ തനിമയിൽ നജീബ് (60) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയ്ക്കാണ് സംഭവം. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി തുറന്നുകൊടുത്ത കിഴക്കുഭാഗത്തെ സർവീസ് റോഡിലാണ് അപകടം നടന്നത്. ബൈക്കും ലോറിയും ഒരേ ദിശയിൽ പോകുകയായിരുന്നു. റോഡിനു വീതി കുറവായ സ്ഥലത്തുവെച്ചാണ് അപകടം.

ഭാര്യ: ഹയറുന്നിസ്സ. മക്കൾ: ജസിം (ഖത്തർ), ഷൻവീൽ, ഷുമൈൽ (ദുബായ്), നാജിയ. മരുമക്കൾ: മുഹ്സിന, ഹർഷാദ് (ഖത്തർ).
أحدث أقدم