എം.എം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ ജി.എസ്.ടി വകുപ്പിന്റെ പരിശോധന


 
ഇടുക്കി: എം.എം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ കേന്ദ്ര ജി.എസ്.ടി വകുപ്പിന്റെ പരിശോധന. അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്‌പൈസെസിൽ നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഹൈറേഞ്ച് സ്‌പൈസെസ്. നിലവിൽ ജി.എസ്.ടി മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. സ്ഥാപനത്തിലെ സ്റ്റാഫുകളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടയുള്ളവ ഉദ്യോഗസ്ഥർ പിടിച്ചുവച്ചിരുക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികരണങ്ങൾക്ക് ഉദ്യോഗസ്ഥർ തയ്യാറില്ല.
أحدث أقدم