ശ്രീനാരായണ ഗുരുവിന്‍റെ ഭൗതിക ശേഷിപ്പായ പല്ല്… പൊതുജനങ്ങൾക്ക് കാണാൻ അവസരം ഒരുക്കും.


 

ശ്രീനാരായണ ഗുരുവിന്‍റെ ഭൗതിക ശേഷിപ്പായ ഒരു പല്ല് മുംബൈയിലുണ്ട്. നവിമുംബൈയിലെ നെരൂളിലുള്ള ശ്രീനാരായണ മന്ദിര സമിതിയുടെ ഗുരുദേവ ഗിരിയിലാണ് പല്ല് സൂക്ഷിച്ചിരിക്കുന്നത്. ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച്ച പല്ല് പൊതുജനങ്ങൾക്ക് കാണാൻ അവസരം ഒരുക്കും.

ശ്രീനാരായണ ഗുരു സമാധിയാവുന്നതിന് ഏതാനും നാൾ മുൻപ് പറിച്ച പല്ലുകൾ ദന്ത ഡോക്ടറായ ജി ഒ പാൽ സൂക്ഷിച്ച് വെച്ചിരുന്നു. ഒരു അണപ്പല്ലും രണ്ട് വെപ്പുപല്ലുകളുമാണ് പല്ല് വേദനയെ തുടർന്ന് പറിച്ചത്. വ‌ർഷങ്ങൾ നിധിപോലെ സൂക്ഷിച്ച പല്ലുകൾ പൊതുജനങ്ങൾക്ക് കാണാനാവും വിധം ആദരവോടെ സൂക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷങ്ങളിലൊന്ന്. അങ്ങനെയാണ് ദന്തങ്ങൾ മുംബൈയിലെ ശ്രീനാരായണ മന്ദിര സമിതിയുടെ കൈവശമെത്തുന്നത്. ദന്തങ്ങൾ ശിവഗിരിയിലേക്ക് കൊണ്ടുപോവാൻ ജിഒ പാലിന്‍റെ മകൻ ശിവരാജ് പാൽ കഴിഞ്ഞ വർഷം താൽപര്യം പ്രകടിപ്പിച്ചിരുന്നു.
أحدث أقدم