പാമ്പാടി : തന്റെ പത്താമത്തെ വയസ്സിൽ തുടങ്ങിയ കാവസ്പര്യ 61ആം വയസിലും lതുടരുകയാണ് രാജു പാമ്പാടി.ഇതിനിടെ 40 വർഷങ്ങൾ നീണ്ടുനിന്ന പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് സേവനം അവസാനിപ്പിച്ച് റിട്ടയർമെന്റി ലേക്ക് കടക്കുകയും ചെയ്തു. "വാലുമുറിച്ചിട്ടോടുവതെന്തേ നീയൊരു ചെറു ഗൗളീ" എന്ന ബാലകവിതയിലാണ് തുടക്കം. കവിത ജനയുഗം ഗ്രൂപ്പിൻറെബാലയോഗത്തിന് അയച്ചുകൊടുത്തു കവിത പ്രസിദ്ധീകരിക്കുകയും അഞ്ചു രൂപ പ്രതിഫലം അയക്കുകയും ചെയ്തത് രാജു ഓർത്തെടുക്കുന്ന. ആറു പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു.വേനൽകിളികളുടെ പാട്ട് (കവിതാസമാഹാരം )തക്കിടാ തരികിട (ബാല കവിത ) ക്രൂശിത സത്യങ്ങൾ (ബൈബിൾ കവിത) കാട്ടുപഞ്ചായത്ത് (ബാലനോവൽ) വസന്തദേവത (സംഗീതശില്പം) വിചിത്ര ചിത്രങ്ങൾ (നുറുങ്ങു കവിതകൾ )എന്നിവയാണ് കൃതികൾ.60ലധികം പുസ്തകങ്ങൾക്കുള്ള കയ്യെടുത്ത് പ്രതികൾ കൈവശമുണ്ടെന്ന് രാജു പാമ്പാടി പറഞ്ഞു. അവ കാലം ഏറ്റെടുക്കട്ടെ എന്നാണ് അദ്ദേഹത്തിൻറെനിലപാട്. ഏഴാമത്തെ പുസ്തകമാണ് പാമ്പാടി കവിതകൾ പാമ്പാടിയിലെ തൻറെ മുൻകാല സാഹിത്യനായകൻ മാരായിരുന്ന പൊൻകുന്നം വർക്കി,വി.ടി. ഐപ്പ്,ജോൺ ആലുങ്കൽ , പാമ്പാടി രാമകൃഷ്ണൻ തുടങ്ങിയവരെ അനുധാവനം ചെയ്യുന്ന നിലപാടാണ് രാജു പാമ്പാടിയുടെത്. ആകാശവാനിയിൽ ബാലലോകം യുവവാണി,സാഹിത്യരംഗം,പ്രഭാഷണവേദി എന്നിവയിൽ അദ്ദേഹം എഴുപതോളം പരിപാടികൾ അവതരിപ്പിച്ചു. കോട്ടയം ജില്ലയിലെ സാഹിത്യ വേദികളിൽ സജീവ സാന്നിധ്യമാണ് രാജു പാമ്പാടി.കേരള ബാലജനസഖ്യത്തിന്റെ പാമ്പാടി യൂണിയൻ മുൻ സെക്രട്ടറിയും മുൻരക്ഷാധികാരിയും ആണ്. സുവിശേഷ പ്രസംഗ രംഗത്തും ഇദ്ദേഹം പ്രവർത്തിക്കുന്നു.പാമ്പാടി പബ്ലിക് ലൈബ്രറി ഭരണസമിതി അംഗമാണ് ഇദ്ദേഹം ലൈബ്രറിയിലെ സാഹിത്യ സഹൃദയവേദി, ചിരിയരങ് എന്നിവയുടെ സെക്രട്ടറിയുമാണ്. പാമ്പാടിയുടെ ചരിത്രം ഉൾപ്പെടുന്ന രണ്ട് സുവനീര്കൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സാഹിത്യ സഹൃദയ വേദി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാട്സ്ആപ്പിൽ പ്രഭാത ഗീതം രണ്ടു വർഷങ്ങൾ പൂർത്തിയാക്കി.
പാമ്പാടി കവിതകളുമായി കവി രാജു പാമ്പാടി
Jowan Madhumala
0
Tags
Top Stories