വി.ഡി.സതീശൻ നിരന്തരം അപമാനിച്ചു.. കേരള കോൺ​ഗ്രസ്(എം) ലേക്ക് മടങ്ങിയെത്താൻ താൽപ്പര്യം…മുൻ എം.എൽ.എ ജോണി നെല്ലൂർ

.
 
കോട്ടയം: സജീവ രാഷ്ട്രീയത്തിലേക്ക് വരികയാണെന്ന് മുൻ എം.എൽ.എ ജോണി നെല്ലൂർ. കേരള കോൺ​ഗ്രസ്(എം) ലേക്ക് മടങ്ങിയെത്താൻ താൽപ്പര്യമുണ്ടെന്ന് അദ്ദേഹം കോട്ടയത്ത് വാർ‌ത്താ സമ്മേളനത്തിൽ പറഞ്ഞു. വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായ ശേഷം യു.ഡി.എഫ് തന്നെ നിരന്തരം അവഗണിച്ചു. രാജ്ഭവൻ മാർച്ചിൽ മുൻ നിരയിൽ തനിക്ക് ഇരിപ്പിടം തന്നില്ല. സ്വാഗത പ്രസംഗം നടത്തിയപ്പോൾ പേര് പറഞ്ഞില്ലെന്നും ജോണി നെല്ലൂർ പറഞ്ഞു. കേരള കോൺഗ്രസ് (എം) ആണ് തന്റെ മാതൃ സംഘടന. അവിടേക്ക് മടങ്ങണമെന്നാണ് ആഗ്രഹം. ഇത് പാർട്ടിയുമായി ചർച്ച ചെയ്യും. അവരാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ജോണി നെല്ലൂർ കൂട്ടിച്ചേർത്തു.

Share This!...
أحدث أقدم