മുംബൈ: സാമൂഹ്യമാധ്യമങ്ങളിലെ ഡീപ്‌ഫേക്ക് വീഡിയോകള്‍ വലിയ വെല്ലുവിളിയായിരിക്കുകയാണ്. നടിമാരായ രശ്മിക മന്ദാന, കരീന കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ക്ക് പിന്നാലെ ബോളിവുഡ് സുന്ദരി ഐശ്വര്യ റായി ബച്ചന്റെ ഡീപ്‌ഫേക്ക് വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. ഇപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഡീപ് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം. തന്റെ പേരിലടക്കം പ്രചരിക്കുന്ന വീഡിയോകള് അസ്വസ്ഥമാക്കുന്നുവെന്ന് സച്ചിന്‍ വ്യക്തമാക്കി. എല്ലാവരും ഇത്തരം വിഡിയോകള് റിപ്പോര്‍ട്ട് ചെയ്യണം സാമൂഹിക മാധ്യമ കമ്പനികള് വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണം ഇത് തുടരാതിരിക്കാന്‍ ദ്രുതഗതിയിലുളള നടപടി എടുക്കണമെന്നും താരം എക്‌സില്‍ കുറിച്ചു സച്ചിന്റെ മുഖം ഉപയോഗിച്ച് പ്രചരിക്കുന്ന ഓണ്‌ലൈന്‍ ഗെയിംമിന്റെ പരസ്യ ചിത്രവും ക്രിക്കറ്റ് ഇതിഹാസം പോസ്റ്റ് ചെയ്തു. നേരത്തെ, ഐശ്വര്യ റായിയുടെ മുഖസാദൃശ്യമുള്ള ഒരാള്‍ ഡാന്‍സ് കളിക്കുന്നതിന്റെ 16 സെക്കന്‍ഡ് വീഡിയോയാണ് സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമിലും എക്സിലും പ്രചരിച്ചിരുന്നു. വ്യത്യസ്തമായ രണ്ട് വേഷങ്ങളില്‍ ഐശ്വര്യ നൃത്തം വയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ഒന്നാക്കി മാറ്റിയാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ RJ Sonu എന്ന യൂസര്‍ 2023 നവംബര്‍ 7ന് പങ്കുവെച്ച വീഡിയോ ഇതിനകം 7 കോടിയിലധികം പേര്‍ കണ്ടുകഴിഞ്ഞു. മൂന്ന് ലക്ഷത്തോളം ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. ഐശ്വര്യ റായി, സല്‍മാന്‍ ഖാന്‍ എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളോടെയാണ് സോനുവിന്റെ ഇന്‍സ്റ്റ പോസ്റ്റ്.ഇതേ വീഡിയോ Yaseen Rind എന്ന എക്‌സ് യൂസറും പങ്കുവെച്ചിരിക്കുന്നതായി കാണാം. വീഡിയോ യഥാര്‍ഥമോ ഡീപ്‌ഫേക്കോ എന്ന ചോദ്യത്തോടെയാണ് ഈ ട്വീറ്റ്. 2023 ഡിസംബര്‍ 9ന് ട്വീറ്റ് ചെയ്ത വീഡിയോ ഇതിനകം 5000ത്തോളം പേര്‍ കണ്ടു.
ഡീപ്‌ഫേക്ക് വീഡിയോയുടെ ഇരയായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും! ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ക്രിക്കറ്റ് ഇതിഹാസം
jibin
0