വനിതാ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശബ്ദരേഖ പുറത്ത്


കൊല്ലം : പരവൂരിലെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടീവ് എസ് അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശബ്ദരേഖ പുറത്ത്.

 മേലുദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം നേരിട്ടുവെന്ന് ശബ്ദരേഖയില്‍ വെളിപ്പെടുത്തല്‍. കോണ്‍ഫിഡൻഷ്യല്‍ റിപ്പോർട്ട് പരസ്യമാക്കിയെന്നും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ശബ്ദരേഖയില്‍ പറയുന്നു.

താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും തനിക്ക് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടായെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്. 

കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്.
أحدث أقدم