തമിഴ്‌നാട്ടില്‍ പൊങ്കല്‍ ബംപര്‍; കിറ്റിന് പുറമെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആയിരം രൂപ


 

ചെന്നൈ: പൊങ്കല്‍ സമ്മാനമായി തമിഴ്‌നാട്ടില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആയിരം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.

 വീട്ടമ്മമാര്‍ക്കുള്ള വേതനവും പൊങ്കലിന് മുന്‍പ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ പൊങ്കലിന് കിറ്റു മാത്രമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. 

ഒരു കിലോ അരി, ഒരു കിലോ പഞ്ചസാര ഉള്‍പ്പടെ മറ്റ് സാധനങ്ങളാണ് പൊങ്കല്‍ കിറ്റില്‍ ഉള്‍പ്പടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 2.19 കോടി റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 

കിറ്റിന്റെ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാനത്തെ 33,000 റേഷന്‍ കടകളില്‍ പൊങ്കല്‍ സമ്മാനം വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും സമ്മാനം നല്‍കും.
أحدث أقدم