ഭാരത് ജോഡോ ന്യായ് യാത്ര… വാഹനങ്ങൾക്ക് നേരെ ആക്രമണം….


 

അസമിൽ ‘ഭാരത് ജോഡോ ന്യായ് യാത്ര’ വാഹനങ്ങൾക്ക് നേരെ ആക്രമണം. ബി.ജെ.പി യുവജന വിഭാഗം ഭാരതീയ ജനതാ യുവമോർച്ച (ബിജെഐഎം) പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. വടക്കൻ ലഖിംപൂർ ജില്ലയിൽ ഇന്നലെ രാത്രിയാണ് സംഭവം.

യാത്രയെ സ്വീകരിക്കാൻ തയ്യാറാക്കിയ കട്ടൗട്ടുകൾ കയറ്റി വന്ന ട്രക്കുകൾ ബിജെഐഎം പ്രവർത്തകർ തകർത്തു. മല്ലികാർജുൻ ഖാർഗെയുടെ ചിത്രങ്ങൾ വികൃതമാക്കി. രാഹുൽ ഗാന്ധിയുടെ ചിത്രം പതിച്ച ബാനറുകളും കട്ടൗട്ടുകളും നശിപ്പിച്ചു. ബിജെവൈഎം പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകാനൊരുങ്ങി കോൺഗ്രസ്.


أحدث أقدم