ആലപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു.. ഒരാൾ മരിച്ചു…


 

ആലപ്പുഴ: പൂച്ചാക്കൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പാണാവള്ളി തെക്കേ ആലുങ്കൽ എൻ.എസ്.ബാബുവാണ് (54) മരിച്ചത്. ഇന്ന് രാവിലെ പള്ളിപ്പുറം വെള്ളിമുറ്റത്തിന് സമീപമായിരുന്നു അപകടം. ബാബുവിനെ ഉടൻ ചേർത്തലയിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേർത്തല ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനാണ് ബാബു. അപകടത്തിൽ എതിരെ വന്ന ബൈക്കുകാരനും പരുക്കുണ്ട്.
أحدث أقدم