കോട്ടയം : മാന്നാനം കുമാരപുരം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിരുഃ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും തൈപ്പൂയ മഹോത്സവവും2024 ജനുവരി 14 മുതൽ 26വരെ നടക്കുന്നു. ക്ഷേത്രം തന്ത്രി വടയാർ സുമോദ് തന്ത്രികൾ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.
,
39-ാം നമ്പർ മാന്നാനം എസ്.എൻ.ഡി.പി ശാഖായോഗത്തിലെ കുമാരപുരം ദേവസ്വം ശ്രീ ബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിന്റെ പുനഃനിർമ്മാണവും നമസ്‌കാര മണ്ഡപത്തിന്റെ നിർമ്മാണവും ഗണപതി ക്ഷേത്രവും, തിടപ്പള്ളിയും പൂർത്തീകരിച്ചിരിക്കുകയാണ്.
ക്ഷേത്രസ്ഥപതി, തന്ത്രി, ജ്യോത്സ്യന്മാർ എന്നിവരുടെ നിരീക്ഷണ നിർദ്ദേശങ്ങൾ പ്രകാരം 14.01.2024 മുതൽ താന്ത്രികാചാര്യന്മാരുടെ മുഖ്യകാർമ്മി കത്വത്തിൽ നടക്കുന്ന സർവ്വവിധ ക്ഷേത്രചടങ്ങുകളോടെ 21.01.2024 ഞായറാഴ്‌ച രാവിലെ 10.30നും 11.30നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ശ്രീ ബാലസു ബ്രഹ്മണ്യ ഭഗവാന്റെ തിരുഃവിഗ്രഹ പ്രതിഷ്‌ഠാചടങ്ങ് നടക്കുകയാണ്.