കെ. സുരേന്ദ്രൻ നയിക്കുന്ന കേരളാ പദയാത്രയ്‌ക്ക് തുടക്കമായി…


കാസർകോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരളാ പദയാത്രയ്‌ക്ക് തുടക്കമായി. കാസർകോട് താളിപ്പടത്ത് മൈതാനിയിൽ നടന്ന ചടങ്ങിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പതാക കൈമാറി പദയാത്രയ്‌ക്ക് തുടക്കം കുറിച്ചു.

കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ സംസ്ഥാനത്തെ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് ലക്ഷ്യമിട്ടാണ് പദയാത്ര ആരംഭിച്ചത്. നാളെ രാവിലെ 10.30ന് കുമ്പളയിൽ നടക്കുന്ന കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സുരേന്ദ്രൻ കൂടിക്കാഴ്ച്ച നടത്തും. കാസർകോട് ലോക്സഭാ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്‌കാരിക നേതാക്കളുടെ സ്നേഹ സംഗമം പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

കേരള പദയാത്രയുടെ ഭാഗമായി എല്ലാ ദിവസവും വിവിധ കേന്ദ്രമന്ത്രിമാരും കേന്ദ്ര നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. പരിപാടിയിൽ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചുള്ള ചർച്ചകളും നടക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾ ഉൾപ്പെടെ 25,000 പേർ കേരള പദയാത്രയിൽ പങ്കെടുക്കും.
أحدث أقدم